'പണം റെഡിയാണ്, കൃഷ്ണദാസിനോട് ഇക്കാര്യങ്ങള്‍ പറയരുത്' ; സുരേന്ദ്രന്‍റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത
Jaihind TV News Report
Jaihind TV Web Desk
June 12, 2021
1 min read
•
Updated: June 10, 2026
കണ്ണൂർ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായുളള സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവിട്ട് പ്രസീത അഴീക്കോട്. സി.കെ ജാനുവിന് പണം നല്‍കുന്നതിനെപ്പറ്റിയാണ് സംഭാഷണം. പി.കെ. കൃഷ്ണദാസിനോട് ഇക്കാര്യങ്ങള്‍ പറയരുതെന്നും സംഭാഷണത്തില്‍ സുരേന്ദ്രന്‍ പറയുന്നു.
'ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. രാവിലെ ഒൻപത് മണിയോടെ കാണാനെത്താം' എന്നും സി.കെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ' എന്നും ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നു.
സി.കെ. ജാനുവിന് എൻ.ഡി.എയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു. മാർച്ച് ഏഴാം തീയതി സുരേന്ദ്രൻ നേരിട്ട് പണം നൽകിയെന്നും പ്രസീത പറഞ്ഞിരുന്നു.
പണം കൈമാറിയതായി പ്രസീത പറയുന്ന തലസ്ഥാനത്തെ ഹോട്ടലിൽ അന്നേദിവസം സി.കെ. ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടൽ ബില്ലും പുറത്തുവന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയാണ് റൂമെടുത്ത് നൽകിയതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10