Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജലീലിന് ഡോക്ടറേറ്റ് ലഭിച്ചത് ശുംഭത്തരത്തിനെന്ന് കെ മുരളീധരന്‍ ; കൊടിയുടെ നിറം മാറ്റുന്ന തരത്തില്‍ വരെ സി.പിഎം അധഃപതിച്ചെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

ജലീലിന് ഡോക്ടറേറ്റ് ലഭിച്ചത് ശുംഭത്തരത്തിനെന്ന് കെ മുരളീധരന്‍ ; കൊടിയുടെ നിറം മാറ്റുന്ന തരത്തില്‍ വരെ സി.പിഎം അധഃപതിച്ചെന്ന് എന്‍.കെ പ്രേമചന്ദ്രന്‍
തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ കെ മുരളീധരൻ എം.പി. കെ .ടി ജലീലിന് ഡോക്ടറേറ്റ് കിട്ടിയത് ശുംഭത്തരത്തിനാണെന്നും പാലാരിവട്ടം പാലം പണിത എഞ്ചിനീയർ എൽ.ഡി.എഫിന്‍റെ മോഡറേഷനിലാകും ജയിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം നാല് വോട്ടിന് വേണ്ടി സ്വന്തം പാർട്ടി പതാകയുടെ നിറം മാറ്റുന്നത്രയും സി.പി.എം തരംതാണുപോയെന്ന് എന്‍.കെ പ്രേമചന്ദ്രൻ എം.പിയും വ്യക്തമാക്കി. വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന്‍റെ പ്രചാരണാര്‍ത്ഥം കുന്നുകുഴിയിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സമ്മേളന വേദിയിൽ ഇരു നേതാക്കളും നടത്തിയത്. മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്‍റെ നടപടിയെ കെ മുരളീധരൻ വിമർശിച്ചു. കെ .ടി ജലീലിന് ഡോക്ട്രേറ്റ് കിട്ടിയത് ശുംഭത്തരത്തിനാണെന്നും ഐ.എ എസിന് മോഡറേഷൻ ഇല്ലെന്ന് ഈ ശുംഭനറിയില്ലേയെന്ന് കെ. മുരളിധരൻ ചോദിച്ചു. മന്ത്രി മോഡറേഷൻ കൊടുത്ത് ജയിപ്പിച്ചവർ എഞ്ചിനീയർമാരായി പാലം പണിയുന്നത് കാണേണ്ടി വരുമെന്നും കെ. മുരളിധരൻ പറഞ്ഞു. നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി പതാക മാറ്റുന്നതാണ് സി.പി.എം നയം. അരൂരിലും മഞ്ചേശ്വരത്തും എന്തുകൊണ്ട് കൊടിയുടെ നിറം മാറ്റിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ചോദിച്ചു. കേരളത്തിൽ സാമുദായിക വർഗീയത വളർത്തിയത് സി.പി.എമ്മാണെന്നും വോട്ടിന് വേണ്ടി എന്ത് വൃത്തിഹീന പ്രവർത്തനങ്ങൾക്കും സി.പി.എം നേതൃത്വം നൽകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in