Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ. മോഹൻകുമാർ വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു

കെ. മോഹൻകുമാർ വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു
വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർഥി കെ മോഹൻകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11: 30യോടെ വരണാധികാരി അസി. ലാൻറ് റവന്യു കമ്മീഷണർ ജിയോ ടി മനോജിന് മുൻപാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. മുൻ കെ പി സി സി അധ്യക്ഷൻ വിഎം സുധീരൻ, വി എസ് ശിവകുമാർ എം എൽ എ, തമ്പാനൂർ രവി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിലും ലീഡർ കെ കരുണാകരന്‍റെ പ്രതിമയിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.കെ മോഹൻകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചത്. യു ഡി എഫ് പ്രവർത്തകരുടെ വൻ നിര അദ്ദേഹത്തെ അനുഗമിച്ചു. വരണാധികാരിയായ ലാന്‍ഡ് റവന്യൂ അസി.കമ്മീഷണർ ജിയോ ടി മനോജിന് മുമ്പാകെയാണ് മോഹൻകുമാർ പത്രിക സമർപ്പിച്ചത് മണ്ഡലത്തിൽ യു ഡി എഫ് തിളക്കമാർന്ന വിജയം നേടുമെന്ന് പത്രികാ സമർപ്പണത്തിന് ശേഷം മോഹൻകുമാർ പ്രതികരിച്ചു. മുൻ നിയമസഭാഗം എന്ന നിലയിൽ വികസനത്തിന് മുൻതൂക്കം നൽകിയ ജനകീയനായ നേതാവാണ് കെ മോഹൻകുമാർ എന്ന് മുൻ കെ പി സി സി അധ്യക്ഷൻ വിഎം സുധീരൻ പറഞ്ഞു. മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി വി കെ പ്രശാന്തും, ബിജെപി സ്ഥാനാർത്ഥി എസ് സുരേഷും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in