Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജയ്ഹിന്ദ് ടി വി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു

ജയ്ഹിന്ദ് ടി വി  ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും ജയ്ഹിന്ദ് ടി വി സീനിയര്‍ ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ  ഹൃദയാഘാതത്തെ ത്തുടര്‍ന്നായിരുന്നു അന്ത്യം. 53 വയസായിരുന്നു. മറ്റന്നാള്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. 11 മണിയോടെ പാറ്റൂര്‍ പള്ളിയിലാകും ചടങ്ങുകള്‍ നടക്കുക. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒന്നരയോടെ ജയ്ഹിന്ദ് ടിവിയില്‍ കൊണ്ടുവരും. സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ലഭിക്കും. ശേഷം തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് കൊണ്ടുപോകും. പിന്നീട് മുളവനയിലെ വീട്ടിലേക്ക്. എ.സി.വി.യിലൂടെയാണ് മാധ്യമരംഗത്തേക്ക് മാത്യു സി.ആര്‍ കടന്നുവന്നത്. പിന്നീട് സൂര്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായി. പത്രപ്രവര്‍ത്തക യൂണിയന്റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. മാധ്യമലോകത്ത് ശ്രദ്ധേയമായ റിപ്പോര്‍ട്ടുകളിലൂടെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. വീക്ഷണം ദിനപത്രത്തിന്‍റെ ലേഖകനായി പ്രവര്‍ത്തിച്ചു.  മാത്യു സി.ആറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് മാധ്യമലോകം. അദ്ദേഹത്തിന്റെ വിയോഗം ജയ്ഹിന്ദ് ടിവിയ്ക്കും മാധ്യമലോകത്തിനും തീരാ നഷ്ടമാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in