Logo
Sun, Jun 07, 2026 • 09:58 AM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ഭാവിയില്‍ ആശങ്ക ; ഉപഭോക്തൃ ആത്മവിശ്വാസം താഴുന്നു ; തിരുവനന്തപുരത്തേയും ഉള്‍പ്പെടുത്തി ആർബിഐയുടെ സർവെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 08, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ഭാവിയില്‍ ആശങ്ക ; ഉപഭോക്തൃ ആത്മവിശ്വാസം താഴുന്നു ; തിരുവനന്തപുരത്തേയും ഉള്‍പ്പെടുത്തി ആർബിഐയുടെ  സർവെ
rbi ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്ന് ആർബിഐയുടെ കൺസ്യൂമർ കോൺഫിഡൻസ് സർവെ റിപ്പോർട്ട്. ഉപഭോക്തൃ ആത്മവിശ്വാസം താഴുന്നതിനാൽ ചെലവഴിക്കൽശേഷിയിൽ കാര്യമായ കുറവുണ്ടായതായും സർവെ പറയുന്നു. 2020 സെപ്റ്റംബറിൽ എക്കാലത്തെയും താഴ്ന്ന നിലവാരമായ 49.9 പോയന്‍റിലെത്തിയശേഷം തിരിച്ചുവരവിന്‍റെ പാതയിലായിരുന്നു എന്നാല്‍ 2021  ജനുവരിയിലെ 55.5 പോയന്‍റിൽ നിന്ന് മാർച്ചിലെ കറന്‍റ് സിറ്റുവേഷൻ ഇൻഡക്‌സ് 53.1 പോയന്‍റായി കുറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, സമ്പദ്ഘടനയിലെ ചലനങ്ങൾ എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സർവെ.  സൂചിക 100നുമുകളിലാണെങ്കിൽ ക്രയശേഷിയിൽ ഉപഭോക്താവിന് കൂടുതൽ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കാം. ഉപഭോക്താവിന്‍റെ വാങ്ങൽ മനോഭാവമാണ് സർവെയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ 13 വലിയ നഗരങ്ങളിലെ കുടുംബങ്ങളെയാണ് സർവെയിൽ ഉൾപ്പെടുത്തിയത്. തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളുരു, ഭോപ്പാൽ, ചെന്നൈ, ഡൽഹി, ഗുവാഹട്ടി, ഹൈദരാബാദ്, ജെയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പട്‌ന തുടങ്ങിയ നഗരങ്ങളിലാണ് ഫെബ്രുവരി 27നും മാർച്ച് എട്ടിനുമിടയിൽ സർവെ സംഘടിപ്പിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10