Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ഇനി മത്സരമൊന്ന് തുടങ്ങിയാ മതി..' ആവേശത്തില്‍ ആരാധകര്‍; കോലിക്കും രോഹിത്തിനും ഇത് കേരളത്തിലെ അവസാന മത്സരം, ഇന്ന് ഉച്ചയ്ക്ക് 2 മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

'ഇനി മത്സരമൊന്ന് തുടങ്ങിയാ മതി..' ആവേശത്തില്‍ ആരാധകര്‍; കോലിക്കും രോഹിത്തിനും ഇത് കേരളത്തിലെ അവസാന മത്സരം, ഇന്ന് ഉച്ചയ്ക്ക് 2 മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ഒരുക്കങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ഉച്ചയ്ക്ക് 2 മണി മുതലാണ് ആരംഭിക്കുന്നത്. ലോകകപ്പിന് മുൻപ് ഇന്ത്യ ഇനി 14 ഏകദിനങ്ങളിൽ മാത്രമാണ് കളിക്കുന്നത് എന്നതിനാൽ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും ഈ പരമ്പര ഏറെ നിർണ്ണായകമാണ്. ലോകകപ്പിനുശേഷം ഇരുവരും വിരമിച്ചേക്കുമെന്ന് വിലയിരുത്തലുള്ളതിനാൽ രോ-കോ സഖ്യത്തിന്റെ കേരളത്തിലെ അവസാന ഏകദിന മത്സരമായിരിക്കും  വിലയിരുത്തലുകൾക്കിടെ, ഇരുവരുടെയും കേരളത്തിലെ അവസാന ഏകദിന മത്സരമായിരിക്കും ഇതെന്നാണ് സൂചന.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഭാഗ്യഗ്രൗണ്ട്

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യയ്ക്ക് എന്നും പ്രിയപ്പെട്ട ഭാഗ്യഗ്രൗണ്ടാണ്. ഇവിടെ കളിച്ച ഏഴ് അന്താരാഷ്ട്ര മത്സരങ്ങളിൽ ആറിലും ഇന്ത്യ വിജയക്കൊടി പാറിച്ച് മികവ് തെളിയിച്ചു. ഏകദിനങ്ങളിൽ വിരാട് കോലിക്ക് 15,000 റൺസ് തികയ്ക്കാൻ 59 റൺസ് കൂടി മാത്രം മതിയാകും. വിൻഡീസിനെ ഷായ് ഹോപ്പ് നയിക്കുമ്പോൾ, ലോക ഒന്നാം നമ്പർ ബാറ്ററെന്ന പദവിയോടെയാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ഇറങ്ങുന്നത്. മത്സരദിവസം കാര്യവട്ടത്ത് വൻ മഴ മുന്നറിയിപ്പുകളൊന്നുമില്ലെന്നത് ആരാധകർക്ക് വലിയ ആശ്വാസമാണ്.

Related articles

See all
Popular News

കാര്യവട്ടം ഏകദിനം; സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ക്യു ആർ കോഡ് സ്കാനിങ്, ഒരിക്കൽ പുറത്തിറങ്ങി...

Popular News

കാര്യവട്ടത്ത് വീണ്ടുമൊരു ക്രിക്കറ്റ് പൂരം; ഇന്ത്യ-വിൻഡീസ് ടീമുകൾ നാളെ തലസ്ഥാനത്ത്

Popular News

"ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി, പിടിച്ചുനിർത്തിയത് കുഞ്ഞുങ്ങൾ"; വെളിപ്പെടുത്തലുമായി...

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Save your stories

Sign in