Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കാര്യവട്ടം ഏകദിനം; സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ക്യു ആർ കോഡ് സ്കാനിങ്, ഒരിക്കൽ പുറത്തിറങ്ങിയാൽ വീണ്ടും കയറാൻ കഴിയില്ല

കാര്യവട്ടം ഏകദിനം; സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ക്യു ആർ കോഡ് സ്കാനിങ്, ഒരിക്കൽ പുറത്തിറങ്ങിയാൽ വീണ്ടും കയറാൻ കഴിയില്ല

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിനുള്ള സ്റ്റേഡിയം പ്രവേശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കി. ഓൺലൈൻ വഴി ടിക്കറ്റെടുത്തവർക്ക് മത്സരദിവസം രാവിലെ 8 മണി മുതൽ 'ടിക്കറ്റ് ജീനി' (Ticket Genie) ആപ്പിൽ പ്രത്യേക ക്യു.ആർ കോഡ് ടിക്കറ്റ് ലഭ്യമാകും. ഈ കോഡ് സ്റ്റേഡിയത്തിൽ സ്കാൻ ചെയ്തായിരിക്കും കാണികളെ അകത്തേക്ക് കടത്തിവിടുന്നത്. പ്രിന്റ് ചെയ്ത ടിക്കറ്റുമായി എത്തുന്നവർക്കും സമാന രീതിയിലുള്ള ക്യു.ആർ സ്കാനിങ് പരിശോധനയുണ്ടാകും.

ടിക്കറ്റിൽ വ്യക്തമാക്കിയിട്ടുള്ള ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും മാത്രമേ കാണികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ക്യു.ആർ കോഡ് ഒരു തവണ സ്കാൻ ചെയ്തു കഴിഞ്ഞാൽ ആപ്പിൽ നിന്ന് സ്വയം അപ്രത്യക്ഷമാകും. അതിനാൽ ഒരിക്കൽ പുറത്തുകടന്നാൽ പിന്നീട് വീണ്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നതെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ കാര്യവട്ടം ഭാഗത്ത് കർശന പരിശോധന ആരംഭിക്കും. ടിക്കറ്റുള്ളവർക്ക് മാത്രമേ ഈ സമയത്തിനുശേഷം പ്രവേശനം ലഭിക്കൂ.


Related articles

See all
Popular News

'ഇനി മത്സരമൊന്ന് തുടങ്ങിയാ മതി..' ആവേശത്തില്‍ ആരാധകര്‍; കോലിക്കും രോഹിത്തിനും ഇത് കേരളത്ത...

Popular News

കാര്യവട്ടത്ത് വീണ്ടുമൊരു ക്രിക്കറ്റ് പൂരം; ഇന്ത്യ-വിൻഡീസ് ടീമുകൾ നാളെ തലസ്ഥാനത്ത്

Popular News

"ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി, പിടിച്ചുനിർത്തിയത് കുഞ്ഞുങ്ങൾ"; വെളിപ്പെടുത്തലുമായി...

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Save your stories

Sign in