ഇന്ത്യ-യുഎസ് വ്യാപാര യുദ്ധത്തിന് വിരാമം; തീരുവ കുറച്ചു; ട്രംപിന്റെ പ്രഖ്യാപനം പുറത്ത്; നന്ദി അറിയിച്ച് മോദി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നിർണ്ണായകമായ വ്യാപാര കരാറിന് ധാരണയായി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന ഉയർന്ന തീരുവകളിൽ വലിയ ഇളവുകൾ ലഭിക്കുമെന്ന് ഉറപ്പായി.
പുതിയ ധാരണയനുസരിച്ച്, ഇന്ത്യയ്ക്ക് മേൽ അമേരിക്ക ചുമത്തിയിരുന്ന 25 ശതമാനം തീരുവ 18 ശതമാനമായി കുറയും. കൂടാതെ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ (Penalty tariff) പൂർണ്ണമായും എടുത്തുമാറ്റാനും തീരുമാനമായിട്ടുണ്ട്. ഇത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ഊർജ്ജം പകരുന്ന നീക്കമാണ്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് അമേരിക്കയുമായും ഇന്ത്യ ധാരണയിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
എന്നാൽ, കരാറിന്റെ ഭാഗമായി ഇന്ത്യ ചില വിട്ടുവീഴ്ചകൾക്കും തയ്യാറായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയുമായുള്ള ധാരണയുടെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കും. കരാർ പ്രഖ്യാപിച്ചതിന് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചെങ്കിലും, തന്റെ സോഷ്യൽ മീഡിയ കുറിപ്പുകളിൽ കരാറിന്റെ വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല. ഇത് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ടെങ്കിലും, ആഗോള വിപണിയിൽ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതാണ് പുതിയ നീക്കമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.