ഓവലില്‍ തകർപ്പന്‍ ജയവുമായി ഇന്ത്യ; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകർത്തത് 157 റണ്‍സിന്
Jaihind TV News Report
Jaihind TV Web Desk
September 06, 2021
1 min read
•
Updated: June 05, 2026
ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 157 റൺസിന്‍റെ ഉജ്വല വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോർ: ഇന്ത്യ 191, 466; ഇംഗ്ലണ്ട് 290, 210. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–1 ന് മുന്നിലെത്തി.
3 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, 2 വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ എന്നിവരുടെ ബോളിംഗ് പ്രകടനമാണ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ പ്രകടനവും നിർണായകമായി. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് ഓള്‍ഡ് ട്രാഫോർഡില്‍ നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10