Logo
Fri, Jun 19, 2026 • 09:16 AM
LIVE TV
Watch

No business videos available

No Middle East videos available

വരുന്നു ‘ജവാദ്’ ചുഴലിക്കാറ്റ്; കേരളത്തിൽ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 03, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

വരുന്നു ‘ജവാദ്’ ചുഴലിക്കാറ്റ്; കേരളത്തിൽ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : അടുത്ത 6 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമർദ്ദം ‘ജവാദ്’ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നിലവിൽ വിശാഖപട്ടണത്തിൽ നിന്നു 400 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഡിസംബർ നാലോടെ വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡീഷ തീരത്തെത്തുന്ന ജവാദ് അടുത്ത 24 മണിക്കൂറിൽ ആന്ധ്രാപ്രദേശ് - ഒഡീഷ തീരത്തിന് സാമാന്തരമായി മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: 05-12-2021 : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം. 06-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10