Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രിയുടെ ഗൺമാനും പ്രതി

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രിയുടെ ഗൺമാനും പ്രതി
സായുധസേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രിയുടെ ഗൺമാനും പ്രതി. കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ സനിൽ കുമാർ കേസിൽ മൂന്നാം പ്രതി. ആകെ 11 പ്രതികൾ. 2019 ഏപ്രിലിൽ എടുത്ത കേസിൽ അന്വേഷണം ഇഴയുകയാണ്. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. പേരൂര്‍ക്കട പോലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കടകംപള്ളിയുടെ ഗൺമാനും പ്രതിയായിരിക്കുന്നത്. അതേസമയം ഗൺമാനെ സംരക്ഷിച്ച് മന്ത്രി രംഗത്തെത്തി. ആരോപണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രൻ കുറ്റവാളിയെന്ന് പറയുംവരെ ഗണ്‍മാന് പിന്തുണയും പ്രഖ്യാപിച്ചു. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ് എ പി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാൻഡന്‍റ് സേവ്യറിന്‍റെ പരാതിയിലാണ് കേസ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാൻ സനിൽ കുമാർ കേസിൽ മൂന്നാം പ്രതിയാണ്. എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ നിരീക്ഷണ ചുമതലയുണ്ടായിരുന്നത്. അതീവ സുരക്ഷയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എ കെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രത കുറവുണ്ടായെന്നും കണ്ടെത്തിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സി എ ജി റിപ്പോർട്ടിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണം വേഗത്തിലായിരിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in