വിശദീകരിക്കേണ്ടത് സർക്കാരും സർവകലാശാലയും; ഡി ലിറ്റ് വിവാദത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ഗവർണർ
Jaihind TV News Report
Jaihind TV Web Desk
January 02, 2022
1 min read
•
Updated: June 10, 2026
കൊച്ചി: ഡി ലിറ്റ് വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ല. കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് സര്‍ക്കാരും സര്‍വകലാശാലയുമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയെ പോലെ ആദരണീയ പദവിയിലുള്ളയാൾക്ക് ഡി ലിറ്റ് നൽകാൻ ശുപാർശ ചെയ്തിട്ടും ചർച്ചയില്ലാതെ തള്ളിയിരുന്നു. ഇത് സർവകലാശാലയുടെ പരമാധികാരി എന്ന നിലയില്‍ ചാൻസലർ പദവിയോടുള്ള അവഹേളനമാണെന്ന് ഗവർണർ വിലയിരുത്തുന്നു. ചാൻസിലറുടെ ശുപാർശ സിൻഡിക്കേറ്റിന്‍റെ പരിഗണനയ്ക്ക് വെക്കാൻ വൈസ് ചാൻസിലർ ബാധ്യസ്ഥനാണ്. ഇക്കാര്യത്തിൽ വിസിക്ക് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10