Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നത്: ഗവർണർ പി സദാശിവം

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നത്: ഗവർണർ പി സദാശിവം
യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ഷങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി സദാശിവം. കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്നത്തിൽ ഇടപെട്ട് വരികയാണ്. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമാണ് . പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത് നല്ലകാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ വൈസ് ചാൻസിലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ സംഘടനാപ്രതിനിധികളും എല്ലാമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ അധികം വൈകാതെ പരിഹരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. യൂണിവേഴ്‍സിറ്റി സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവര്‍ണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in