ഗവർണർ ചാൻസിലർ പദവി ഒഴിയുന്നത് സർവ്വകലാശാലകളുടെ സുതാര്യമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും: രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
December 30, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ഗവർണർ ചാൻസിലർ പദവി ഒഴിയുന്നത് സർവ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വിസി നിയമനത്തിൽ പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയാറാവുകയാണ് വേണ്ടത്. പകരം ചാൻസിലർ പദവിയിൽ തുടരില്ല എന്ന വാദം, തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പാസാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാൻസിലർ പദവി ഗവർണ്ണർ പൊടുന്നനെ വേണ്ടെന്നു വെക്കുന്നത് സർവകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വിസി നിയമന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്ന് ഗവർണ്ണർ നിരവധി തവണ പറഞ്ഞിട്ടും കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവശ്യപ്പെടണം. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. എന്നിട്ടും ഗവർണ്ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ, ചാൻസിലർ പദവി ഒഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും ഗവൺമെന്‍റിനും കുടുതൽ തെറ്റുകൾ ചെയ്യാൻ അവസരമൊരുക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാനുള്ള രേഖകൾ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവർണറുടെ ഓഫീസിൽ നിന്നും ലഭ്യമാകാത്തതു കൊണ്ടാണ് ലോകായുക്തയെ സമീപിക്കാൻ വൈകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10