'വിസിയുടെ ഭാഷ ലജ്ജാകരം, ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ സമയമെടുത്തു'; ഡി ലിറ്റ് ശുപാർശ തുറന്നുപറഞ്ഞ് ഗവർണർ
Jaihind TV News Report
Jaihind TV Web Desk
January 10, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ഡി ലിറ്റ് വിവാദത്തില്‍ തുറന്നുപറച്ചിലുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതിയെ ആദരിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു എന്ന് ഗവർണർ വ്യക്തമാക്കി. കേരള യൂണിവേഴ്സിറ്റി വൈസി ചാന്‍സിലറുടെ ഭാഷ തന്നെ ഞെട്ടിച്ചെന്നും ഗവർണർ പറഞ്ഞു. രണ്ടുവരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ലെന്നും ഗവർണർ വിമർശിച്ചു.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ശുപാർശ തള്ളിയത് വിസി അറിയിച്ചത് ഫോണിലൂടെയാണ്. കത്തായി എഴുതി തരാൻ വിസിയോട് താൻ തന്നെ ആവശ്യപ്പെടുകയായിരുന്നു. മറുപടി ഞെട്ടിച്ചെന്നും മോചിതനാകാന്‍ ഏറെ സമയമെടുത്തെന്നും ഗവർണർ പറഞ്ഞു. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വീണ്ടും വിസിയെ വിളിച്ചപ്പോള്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശുപാർശയെ എതിർത്തതായി അറിയിച്ചു. ഇതുവരെ കടുത്ത നടപടികൾ എടുത്തിട്ടില്ലെന്നും എന്നാൽ ഇനി അത് തുടരാൻ പറ്റില്ലെന്നും ഗവർണർ വ്യക്തമാക്കി.
വൈസ് ചാന്‍സിലർക്ക് രണ്ട് വരി കൃത്യമായി എഴുതാൻ പറ്റാത്തതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെന്ന് ഗവർണർ കുറ്റപ്പെടുത്തി. കണ്ണൂർ വിസി നിയമനം നിയമ വിരുദ്ധമായിരുന്നില്ലെന്നും എന്നാല്‍ നടപടി ക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10