Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനുള്ള സ്റ്റേ തുടരും

സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനുള്ള സ്റ്റേ തുടരും
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരെയുള്ള അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. കമ്മീഷന്‍ നിയമനം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതോടെ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിലുള്ള സ്റ്റേ തുടരും. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. എന്നാല്‍, ഇതിനെതിരെ ഇ.ഡി. കോടതിയെ സമീപിക്കുകയായിരുന്നു. 1952-ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു കമ്മീഷനെ വെക്കാന്‍ അധികാരമില്ല. ഇത് അധികാര ദുര്‍വിനിയോഗമാണ്, കൂടാതെ കമ്മീഷന് നിയമപരമായി ഒരു സാധുതയുമില്ല. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇ.ഡി.യുടെ ഈ വാദങ്ങള്‍ അംഗീകരിച്ചാണ് സിംഗിള്‍ ബഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചും തള്ളിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് നിലനില്‍ക്കുന്നതുവരെ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ.ഡി.യുടെ ആവശ്യം ഇതോടെ അംഗീകരിക്കപ്പെടുകയായിരുന്നു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in