Karur Stampede| കരൂര്‍ ദുരന്തം: മരണസംഖ്യ 41 ആയി; ടി.വി.കെ. ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
Jaihind TV News Report
Jaihind TV Web Desk
September 29, 2025
1 min read
•
Updated: June 09, 2026
തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രസിഡന്റ് വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ, സംഭവുമായി ബന്ധപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. സംഭവത്തിന്റെ അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണം, ദുരന്തവുമായി ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സംരക്ഷിക്കാന്‍ നടപടി വേണം എന്നീ ആവശ്യങ്ങളാണ് ടി.വി.കെ. സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്
വിജയ്‌ക്കെതിരെ കോടതിയുടെ ഭാഗത്തുനിന്ന് പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കും എന്നതില്‍ വലിയ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ 50 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിലുണ്ടായിരുന്ന 55 പേര്‍ ആശുപത്രി വിട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10