Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഇന്ന് ഉച്ചയോടെ പുനരാരംഭിക്കും

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഇന്ന് ഉച്ചയോടെ പുനരാരംഭിക്കും
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഇന്ന് ഉച്ചയ്ക്ക് 12ന് പുനരാരംഭിക്കും. വിമാനത്താവളത്തിനു പിന്നിലെ ചെങ്ങൽ തോട് നിറഞ്ഞൊഴുകുന്നതിനാൽ റൺവേയിലേക്ക് വെള്ളം ഇരച്ച് കയറിയതിനെത്തുടർന്നാണു പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്. സ്ഥിതിഗതി വിലയിരുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും സിയാൽ അധികൃതർ അറിയിച്ചു. ഏഴു വിമാനങ്ങൾ റൺവേയിൽ കുടുങ്ങിയിട്ടുണ്ട്. റൺവേയിൽ കുടുങ്ങിയ എത്തിഹാദിന്‍റെ അബുദാബി - കൊച്ചി, ഇൻഡിഗോയുടെ ഭുവനേശ്വർ, തിരുവനന്തപുരം ബംഗളുരു എന്നീ വിമാനങ്ങളും എയർ ഇന്ത്യയുടെ ദുബായ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇന്നു വൈകിട്ടോടെ പുറപ്പെടും. നെടുമ്പാശേരിയിലേക്കുള്ള 20 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ഒൻപത് മുതലാണു വിമാനത്താവളം അടച്ചത്. തിരുവനന്തപുരത്തും കോഴിക്കോടും ഇറങ്ങുന്ന യാത്രക്കാരെ കെ.എസ്.ആർ.ടി.സി. ബസുകൾ വഴി യഥാസ്ഥലങ്ങളിൽ എത്തിക്കുന്നുണ്ട്. ഇതിനായി കെ.എസ്.ആർ.ടി.സി. കൂടുതൽ ലോഫ്ളോർ ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ റൺവേയുടെ മതിൽ പൊളിച്ചാണു റൺവേയിലെ വെള്ളം ഒഴുക്കിക്കളയുന്നത്. അടിയന്തര സുരക്ഷാ യോഗം ചേർന്ന് വിമാനത്താവളത്തിന്‍റെ സ്ഥിതിഗതി വിലയിരുത്തി. വെള്ളം നീക്കം ചെയ്യുന്നതിനിടെ ഇന്നലെ വീണ്ടും റൺവേയിൽ വെള്ളം കയറിയതും പ്രശ്നമായിരിക്കുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in