Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇ-ടെൻഡർ വിവാദം:'ദേവസ്വം ബോർഡിന്റെ നടപടി നല്ല ഉദ്ദേശത്തോടെ', ടെൻഡർ അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ

ഇ-ടെൻഡർ വിവാദം:'ദേവസ്വം ബോർഡിന്റെ നടപടി നല്ല ഉദ്ദേശത്തോടെ', ടെൻഡർ അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ദേവസ്വം ബോർഡിലെ ഇ-ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ. ബോർഡ് എടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്നും എന്നാൽ വിഷയത്തിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ-ടെൻഡറുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർന്നുള്ള നടപടികൾ കൈക്കൊള്ളൂ. ഈ മാസം 15-ന് മുൻപായി ശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കി നിലവിലുള്ള ആശങ്കകൾ പരിഹരിക്കും.

ഈ വിഷയത്തെ ചിലർ അനാവശ്യമായി വിവാദമാക്കുകയാണെന്ന് ആരോപിച്ച മന്ത്രി, ഇ-ടെൻഡർ നടപടികൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികൾ സംവിധാനത്തിനുള്ളിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി. ബോർഡിന്റെ തീരുമാനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും തെറ്റുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Save your stories

Sign in