Logo
Mon, Jul 06, 2026 • 09:01 AM
LIVE TV
Watch

No business videos available

No Middle East videos available

ബ്രസീല്‍ കോട്ട തകര്‍ത്ത് ഇരട്ടഗോള്‍; ലോകകപ്പില്‍ ചരിത്ര റെക്കോര്‍ഡുകളുമായി എര്‍ലിങ് ഹാലന്‍ഡ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 06, 2026
1 min read
SHARE:
SAVE: Login to save

ബ്രസീല്‍ കോട്ട തകര്‍ത്ത് ഇരട്ടഗോള്‍; ലോകകപ്പില്‍ ചരിത്ര റെക്കോര്‍ഡുകളുമായി എര്‍ലിങ് ഹാലന്‍ഡ്

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ തകര്‍ത്ത് നോര്‍വെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന് അപൂര്‍വ്വ നേട്ടം. മത്സരത്തില്‍ നേടിയ ഇരട്ടഗോളുകളോടെ ടൂര്‍ണമെന്റിലെ തന്റെ ഗോള്‍നേട്ടം ഏഴാക്കി ഉയര്‍ത്തിയ ഹാലന്‍ഡ്, ഇതിഹാസ താരം ഗെര്‍ഡ് മുള്ളറുടെ അമ്പത്തിയഞ്ച് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പമെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിനെതിരെയുള്ള നോര്‍വെയുടെ വിജയം. മത്സരത്തിന്റെ 79, 90 മിനിറ്റുകളിലായിരുന്നു ഹാലന്‍ഡിന്റെ ഗോളുകള്‍. ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.

ഈ ഇരട്ടഗോളുകളോടെ കരിയറിലെ ആദ്യ നാല് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റിക്കോര്‍ഡ് ഹാലന്‍ഡ് സ്വന്തമാക്കി. 1970-ല്‍ എട്ട് ഗോളുകള്‍ നേടിയ ജര്‍മ്മനിയുടെ ഇതിഹാസ താരം ഗെര്‍ഡ് മുള്ളര്‍ക്ക് ശേഷം ആദ്യമായാണ് ഒരു താരം ഈ നേട്ടത്തിലെത്തുന്നത്. കൂടാതെ, ഒരു ലോകകപ്പ് പതിപ്പില്‍ നാല് മത്സരങ്ങളില്‍ ടീമിന്റെ വിജയഗോള്‍ നേടുന്ന നാലാമത്തെ താരം കൂടിയാണ് ഹാലന്‍ഡ്. ഗ്രിസെഗോര്‍സ് ലാറ്റോ (1974-ല്‍ 5 വട്ടം), സാല്‍വത്തോറെ ഷില്ലാച്ചി (1990-ല്‍ 5 വട്ടം), ഗെര്‍ഡ് മുള്ളര്‍ (1970-ല്‍ 4 വട്ടം) എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.

ബ്രസീലിനെതിരെയുള്ള മത്സരത്തില്‍ വായുവില്‍ ഉയര്‍ന്നുവന്ന നാല് ഏരിയല്‍ ഡ്യുവലുകളിലും (Aerial Duels) ഹാലന്‍ഡ് തന്നെയാണ് വിജയിച്ചത്. 1966-ന് ശേഷം ലോകകപ്പില്‍ 15-ലധികം ഏരിയല്‍ ഡ്യുവലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്‌ട്രൈക്കര്‍മാരില്‍ ഏറ്റവും മികച്ച വിജയശതമാനവും ഹാലന്‍ഡിനാണ് (18-ല്‍ 14 എണ്ണത്തിലും വിജയം).

മറ്റൊരു ചരിത്ര നേട്ടത്തിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. ഹാലന്‍ഡിനെ കൂടാതെ കിലിയന്‍ എംബാപ്പെ, ലയണല്‍ മെസ്സി എന്നിവരും ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു പതിപ്പില്‍ മൂന്ന് വ്യത്യസ്ത താരങ്ങള്‍ ഏഴ് ഗോളുകളോ അതില്‍ കൂടുതലോ നേടുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10