Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇരട്ടപ്പദവി വിവാദം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെതിരെ ഹര്‍ജി

ഇരട്ടപ്പദവി വിവാദം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെതിരെ ഹര്‍ജി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി. ബി. അശോക് ഐ.എ.എസ്. ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പദവിയിലിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഐ.എം.ജി. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്) ഡയറക്ടര്‍ ആയിരിക്കെ ബോര്‍ഡ് പ്രസിഡന്റായതാണ് ചട്ടലംഘനമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, കെ. ജയകുമാറിന്റെ ഐ.എം.ജി. ഡയറക്ടര്‍ നിയമനവും ചട്ടലംഘനമാണെന്ന് ബി. അശോക് ഐ.എ.എസ്. ആരോപിച്ചു. ഐ.എം.ജി. പദവി ഒഴിഞ്ഞ ശേഷമേ ബോര്‍ഡ് ചുമതല ഏറ്റെടുക്കാന്‍ പാടുള്ളായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ഇരട്ടപ്പദവി ആരോപണത്തില്‍ കഴമ്പില്ലെന്നും ബോര്‍ഡ് പ്രസിഡന്റായതില്‍ ചട്ടലംഘനം ഇല്ലെന്നും കെ. ജയകുമാര്‍ വ്യക്തമാക്കി. താന്‍ രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ല. ഐ.എം.ജി. ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് പകരക്കാരന്‍ നിയമിക്കപ്പെടുന്നതുവരെ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഐ.എം.ജി. ഡയറക്ടര്‍ ചുമതല ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ച ജയകുമാര്‍, ഒരേ സമയം രണ്ട് പ്രതിഫലം പറ്റുന്നില്ലെന്ന കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in