Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം : ഡി.കെ ബ്രിജേഷ് കേരളത്തിന്‍റെ ചുമതലയുള്ള നിരീക്ഷകൻ

കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം : ഡി.കെ ബ്രിജേഷ് കേരളത്തിന്‍റെ ചുമതലയുള്ള നിരീക്ഷകൻ
ന്യൂഡൽഹി: കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം കേരള ഘടകത്തിന്‍റെ ചുമതലയുള്ള നിരീക്ഷകനായി ഡി.കെ ബ്രിജേഷിനെ നിയമിച്ചു. എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം ചെയർമാൻ നദീം ജാവേദാണ് നിരീക്ഷകനായി ബ്രിജേഷിനെ നിയമിച്ചത്. സംസ്ഥാന ചെയര്‍മാന്‍ തലവനായ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം എല്ലാ സംസ്ഥാനങ്ങളിലും സജീവമാണ്. കേരളത്തിലെ നിലവിലുള്ള കമ്മിറ്റിയുടെ പുനഃസംഘടന അടക്കമുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയെന്നതാണ് ബ്രിജേഷിനെ ഏല്‍പിച്ചിരിക്കുന്ന ആദ്യ ദൗത്യം. എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയാകും ബ്ലോക്ക് തലം മുതലുള്ള പുനഃസംഘന. 2015 മുതൽ കർണാടക ന്യൂനപക്ഷ വകുപ്പിന്‍റെ വൈസ് ചെയർമാനും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമാണ് ഡി.കെ ബ്രിജേഷ്. തമിഴ്‌നാട്ടിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസറായും 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സിയുടെ ഏകോപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in