Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K.S SABARINATHAN| കരട് പട്ടികയില്‍ അപാകതകള്‍; 'പുതിയ നമ്പര്‍ കള്ള വോട്ടുകള്‍ സ്ഥിരീകരിക്കാനുള്ള തട്ടിപ്പ്; ഇത് സര്‍ക്കാരിന്റെ ഒത്താശയോടെ ചെയ്യുന്നു'- കെ.എസ് ശബരിനാഥന്‍

K.S SABARINATHAN| കരട് പട്ടികയില്‍ അപാകതകള്‍; 'പുതിയ നമ്പര്‍ കള്ള വോട്ടുകള്‍ സ്ഥിരീകരിക്കാനുള്ള തട്ടിപ്പ്; ഇത് സര്‍ക്കാരിന്റെ ഒത്താശയോടെ ചെയ്യുന്നു'- കെ.എസ് ശബരിനാഥന്‍
തദ്ദേശ സ്വയം ഭരണ കരട് പട്ടികയില്‍ അപാകതകള്‍ ചൂണ്ടികാട്ടി കോണ്‍ഗ്രസ്. വോട്ടര്‍മാരുടെ ഐഡി കാര്‍ഡ് നമ്പര്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നും ഇത് ദുരൂഹമെന്നും കെ.എസ് ബരിനാഥന്‍ കെപിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇരട്ട വോട്ടുകള്‍ കണ്ടുപിടിച്ച് ഇല്ലാതാക്കുന്നതിന് പകരം അതിനെ സാധൂകരിക്കുന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആലോചിക്കാതെയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇത്തരമൊരു പരിഷ്‌കാരം നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഒരോ വോട്ടര്‍ക്കും പുതിയ ഒരു 9 അംഗ വോട്ടര്‍ നമ്പര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുകയാണ്. പുതിയ നമ്പര്‍ വരുന്നതോടെ കള്ള വോട്ടുകള്‍ക്ക് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരം നല്‍കുകയാണ. പഴയ വോട്ടര്‍ ഐഡി കാര്‍ഡ് മാറ്റിയ ശേഷമാണ് കരട് പട്ടികയില്‍ പുതിയ നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നമ്പര്‍ കള്ള വോട്ടുകള്‍ സ്ഥിരീകരിക്കാനുള്ള തട്ടിപ്പാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചര്‍ച്ച ചെയ്യാതെ ഇത്തരത്തില്‍ ഒരു സംവിധാനം എന്തുകൊണ്ട് രഹസ്യമായി ഏര്‍പ്പെടുത്തിയെന്നും പുതിയ വോട്ടര്‍ പട്ടികയില്‍ നിന്ന് എന്തുകൊണ്ട് ഇലക്ഷന്‍ ഐഡി കാര്‍ഡ് നീക്കം ചെയ്തുവെന്നും ആരേ സഹായിക്കുവാനാണ് ഈ തീരുമാനമെടുത്തതെന്നും പ്രധാന നാല് ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. എസ്ഇസി നമ്പര്‍ ഏര്‍പ്പെടുത്തുന്നതില്‍ വലിയ അപാകതയുണ്ട്. കള്ള വോട്ടുകള്‍ റെഗുലറൈസ് ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരം നല്‍കി. എസ്ഇസി നമ്പറിനെക്കുറിച്ച് കമ്മീഷന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിച്ചില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കമ്മീഷന്‍ ഇത് ചെയ്യുന്നത് പിന്‍വാതില്‍ വഴി കള്ളവോട്ട് റെഗുലറൈസ് ചെയ്യുകയാണ് കമ്മീഷന്‍. പുതിയ കരട് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ഇല്ല. നമ്പര്‍ ഇല്ലാത്തതിനാല്‍ ബൂത്ത് പ്രവര്‍ത്തകന് വോട്ടറെ തിരിച്ചറിയാനാവില്ല. വോട്ട് ചെയ്യാനുള്ള അടിസ്ഥാനം എന്താണെന്ന് കമ്മീഷന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഉയര്‍ത്തുന്നത് സാങ്കേതിക ആരോപണമാണ്. കമ്മീഷന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ശബരീനാഥന്‍ പറഞ്ഞു. ഇത് രാഷ്ട്രീയ ആരോപണമല്ല. ജനങ്ങളുടെ മേല്‍ എസ്ഇസി എന്ന ഭൂതത്തെ തുറന്നുവിട്ടത് കള്ളവോട്ടുകളെ റെഗുലറൈസ് ചെയ്യാന്‍. ആദ്യം കമ്മീഷന്റെ മറുപടി വരട്ടെയെന്നും ഇത് നിര്‍ദോഷമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും ഇതിന് പിന്നില്‍ എന്തോ ഒളിഞ്ഞുകിടപ്പുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in