Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിതിന്‍ രാജിന്റെ മരണം; പഴുതടച്ചുള്ള അന്വേഷണം വേണം: കെ.എസ്.യു

നിതിന്‍ രാജിന്റെ മരണം; പഴുതടച്ചുള്ള അന്വേഷണം വേണം: കെ.എസ്.യു
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണത്തില്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. നിതിന്റെ മരണം അതീവ ദു:ഖകരമാണ്. ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറി എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ദൗര്‍ഭ്യാഗകരമായ സംഭവങ്ങളെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വിമര്‍ശിച്ചു. തന്റെ മകനെ കൊന്നുകളഞ്ഞതാണെന്ന് ഒരു പിതാവിന് കണ്ണീരോടെ പറയേണ്ടി വന്ന അവസ്ഥ സൃഷ്ടിച്ചവര്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും.സംഭവത്തില്‍ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ റാം, കെ.ടി സംഗീത നമ്പ്യാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മാത്രം വിഷയത്തിന്റെ തീവ്രത അവസാനിക്കുന്നില്ല. നിതിന്‍ രാജിനു നേരെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും, നിറത്തിന്റെ പേരിലും, അച്ഛന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നു എന്നതുള്‍പ്പടെയുള്ള സംഭവങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. വര്‍ത്തമാനകാലത്തും ഇത്തരം അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നു എന്നത് ലജ്ജാകരമാണ്. മകന്‍ ജീവന്‍ ഒടുക്കില്ലന്നും, സംഭവ ദിവസം രാവിലെയും സംസാരിച്ചിരുന്നതായും വൈകിട്ടത്തെ ട്രെയിനില്‍ വീട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായും നിതിന്റെ അച്ഛന്‍ പറയുന്നു. ആയതിനാല്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പഴുതടച്ചുള്ള ഉന്നത തല അന്വേഷണം കുറ്റക്കാര്‍ക്കെതിരെ നടത്തണമെന്നും,സംസ്ഥാന പോലീസ് മേധാവിക്കും, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനും വിഷയത്തില്‍ പരാതി നല്‍കുന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കുടുംബത്തിന്റെയും, ഒരു നാടിന്റെയും,സഹപാഠികളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും കെ.എസ്.യു അദ്ധ്യക്ഷന്‍ പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in