Logo
CHANGE MODE
Fri, Jun 05, 2026 • 05:43 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

YOUTH CONGRESS NIGHT MARCH| കസ്റ്റഡി മര്‍ദനം: കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2025
1 min read Updated: June 04, 2026
Share:

YOUTH CONGRESS NIGHT MARCH| കസ്റ്റഡി മര്‍ദനം: കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് സുജിത്തിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ടോട്ടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. പോലീസും, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ എസ് ഐ- നുഹ്മാന്റെയും,  മറ്റ് പോലീസുകാരുടേയും ഫോട്ടോ വെക്കുന്നതിനെചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പോലീസ് സ്റ്റേഷൻ മാർച്ച്‌ കൊണ്ടോട്ടി ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ അഹമ്മദ് കബീർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ ജിഹാദ് സി.കെ അദ്ധ്യക്ഷത വഹിച്ചു. 2023 ഏപ്രില്‍ 5-ന് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് പോലീസ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന് കാരണം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10