Logo
Tue, Jun 23, 2026 • 07:56 AM
LIVE TV
Watch

No business videos available

No Middle East videos available

സിപിഎം സമ്മേളനത്തിലെ പ്രവർത്തന-സംഘടനാ റിപ്പോർട്ടിൽ മന്ത്രിമാർക്ക് രൂക്ഷ വിമർശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 01, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സിപിഎം സമ്മേളനത്തിലെ പ്രവർത്തന-സംഘടനാ റിപ്പോർട്ടിൽ മന്ത്രിമാർക്ക് രൂക്ഷ വിമർശനം
കൊച്ചി : സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന-സംഘടനാ റിപ്പോർട്ടിൽ മന്ത്രിമാർക്ക് രൂക്ഷ വിമർശനം. പ്രമുഖ നേതാവ് ഇ.പി ജയരാജനെ ലക്ഷ്യമിട്ടും വിമർശനം ഉയർന്നതോടെ സമ്മേളന ചർച്ചകൾ കലുഷിതമാകുമെന്നുറപ്പായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിവിധ തരത്തിലുള്ള സ്വയം വിമർശനം ഉണ്ടായി. സിപിഎം മന്ത്രിമാർ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നില്ലെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. മന്ത്രിമാർ പലരും സെക്രട്ടേറിയറ്റിൽ കൃത്യമായി പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്തുണ്ടെങ്കിലും പങ്കെടുക്കാത്ത നില അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രിമാർ അവയ്ലബിൾ സെക്രട്ടേറിയറ്റിന് നിർബന്ധമായും എത്തണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർക്ക് നേരയാണ് പ്രവർത്തന റിപ്പോർട്ടിലെ ഈ വിമർശനം. മുതിർന്ന നേതാവ് ഇ.പി ജയരാജന് നേരെയും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ജയരാജൻ ലംഘിച്ചതായി റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുവിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. എന്നാൽ ചില അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല. കമ്മിറ്റിയിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും വിമർശനമുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10