അഴിമതിയില്‍ നടപടി നേരിട്ടവരെയും ഉള്‍പ്പെടുത്തി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി
Jaihind TV News Report
Jaihind TV Web Desk
January 02, 2022
1 min read
•
Updated: June 10, 2026
പാലക്കാട് : സഹകരണ സംഘങ്ങളിലെ അഴിമതിയിൽ നടപടി നേരിട്ട നേതാക്കളെ ഉൾപ്പെടുത്തി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. വിഭാഗീയതയ്ക്ക് കടിഞ്ഞാണിടാൻ നടപടികൾ സ്വീകരിച്ചെങ്കിലും പികെ ശശി വിഭാഗത്തിന് തന്നെയായി മേൽക്കൈ.
ചിറ്റൂരിൽ നിന്നുള്ള ഇഎൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ലാ സമ്മേളനത്തിന് ഒടുവിലാണ് സിപിഎം ജില്ലാ നേതാക്കളെ തെരഞ്ഞെടുത്തത്. പികെ ശശി വിഭാഗം വികെ ചന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാൻ ശ്രമിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല.
പ്രാദേശിക വിഭാഗീയതയെ തുടർന്ന് കുഴൽമന്ദം ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ട കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പുതുശേരിയിലെ വിഭാഗീയയെ തുടർന്ന് ജില്ലാ സമ്മേളന പ്രതിനിധി പോലും ആകാതിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോളും ജില്ലാ കമ്മറ്റിയിലുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10