ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയ്ക്ക് കാരണമായെന്ന് സിപിഎം
Jaihind TV News Report
Jaihind TV Web Desk
June 26, 2019
1 min read
•
Updated: June 09, 2026
ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയ്ക്ക് കാരണമായെന്ന് സിപിഎം. വനിതാമതിലിന് ശേഷം യുവതീ പ്രവേശനം നടന്നത് പാർട്ടി അനുഭാവികൾക്കിടയിലും ആഘാതമുണ്ടാക്കി. ജനങ്ങളുടെ മനോഗതി അറിയുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണെന്നും സിപിഎം വിലയിരുത്തുന്നു. ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്‍റെ വിട്ടുപോകലും മനസ്സിലാക്കാൻ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിദ്ധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. ബിജെപി കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളിൽ യുഡിഎഫിന‌് അനുകൂലമായി ചുവടുമാറ്റത്തിന‌് ഇടയാക്കിയെന്നും കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട‌്. സിപിഎമ്മിനെ തോൽപ്പിക്കാന്‍ ബിജെപി വോട്ട് മറിച്ചെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്ക ഉയർത്തുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ജനങ്ങളെ തിരിച്ചുപിടിക്കാൻ ശക്തമായ രാഷ‌്ട്രീയ ഇടപെടലിന‌് റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ചർച്ചക്ക് ശേഷം കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട‌് അംഗീകരിച്ചു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10