Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പാര്‍ട്ടി ഭരിക്കുന്നിടത്ത് ഇത് സംഭവിക്കരുതായിരുന്നു'; പിണറായിക്ക് പി.ബിയില്‍ രൂക്ഷ വിമര്‍ശനം

'പാര്‍ട്ടി ഭരിക്കുന്നിടത്ത് ഇത് സംഭവിക്കരുതായിരുന്നു'; പിണറായിക്ക് പി.ബിയില്‍ രൂക്ഷ വിമര്‍ശനം
Pinarayi-Vijayan മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട് സി.പി.എം പ്രവർത്തകരും വിദ്യാർത്ഥികളുമായ രണ്ടുപേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ രൂക്ഷവിമര്‍ശനം. മൂന്ന് അംഗങ്ങളാണ് പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകരുതെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം. അതേസമയം ഇക്കാര്യത്തില്‍ പിണറായി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നല്‍കി. പൊലീസ് ആണ് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍. യുഎപിഎ കരിനിയമമാണെന്നത് പാര്‍ട്ടി നയമാണ്. ആ നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊലീസിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. വിഷയങ്ങള്‍ പരിശോധിച്ച ശേഷം നിയമപരമായി സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും പിണറായി പി.ബി. യോഗത്തെ അറിയിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിബി യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രകമ്മറ്റിക്ക് വിട്ടു

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in