CPI PARTY CONGRESS| 'നേതാക്കള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു'; സി.പി.ഐ. ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനങ്ങള്‍
Jaihind TV News Report
Jaihind TV Web Desk
September 22, 2025
1 min read
•
Updated: June 10, 2026
ചണ്ഡീഗഢില്‍ നടക്കുന്ന സി.പി.ഐ. ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകുന്നു. നേതാക്കള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പണമുണ്ടാക്കാനും വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ചിലര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. ചില നേതാക്കള്‍ വലിയ രീതിയില്‍ സ്വത്ത് സമ്പാദിക്കാന്‍ പാര്‍ട്ടിയെ ഉപയോഗിക്കുന്നു. പണവും പ്രശസ്തിയും മാത്രമാണ് അവരുടെ ലക്ഷ്യമെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ചില നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഇവര്‍ക്ക് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയെക്കാള്‍ വ്യക്തിപരമായ നേട്ടങ്ങളിലാണ് താല്‍പ്പര്യം. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും ശക്തിപ്പെടുകയാണ്. ചില നേതാക്കള്‍ പാര്‍ട്ടി ഭരണഘടനയെ പോലും അവഗണിക്കുന്നു. ബഹുജന സമരങ്ങളില്‍നിന്ന് മനഃപൂര്‍വം വിട്ടുനില്‍ക്കുന്ന നേതാക്കള്‍, നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നത് പോലുള്ള പ്രവൃത്തികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
പുരുഷന്മാര്‍ക്കു മാത്രമേ വിപ്ലവം കൊണ്ടുവരാന്‍ സാധിക്കൂ എന്ന തെറ്റായ ധാരണ കാരണം സ്ത്രീകളുടെ കഴിവുകളെ നേതൃത്വത്തില്‍ ഉപയോഗിക്കുന്നില്ല. ഇത്തരം പ്രവണതകള്‍ പാര്‍ട്ടി നയങ്ങളില്‍നിന്നുള്ള വ്യതിയാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വ്യതിയാനങ്ങള്‍ തിരുത്തി മുന്നോട്ടുപോയാല്‍ മാത്രമേ പാര്‍ട്ടിയുടെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ സാധിക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരന്തരമായ സ്വയംവിമര്‍ശനത്തിലൂടെ മാത്രമേ കമ്യൂണിസ്റ്റ് സ്വഭാവം നിലനിര്‍ത്താന്‍ കഴിയൂ എന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10