'കൈയ്യടി നൽകിയിട്ടുമാത്രം കാര്യമില്ല, സുരക്ഷാ ഉപകരണങ്ങൾ കൂടി നൽകൂ'; പ്രധാനമന്ത്രിയോട് ആരോഗ്യപ്രവർത്തകർ
Jaihind TV News Report
Jaihind TV Web Desk
March 24, 2020
1 min read
•
Updated: June 09, 2026
ന്യൂഡൽഹി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർക്ക് ആവശ്യത്തിന് മുൻകരുതലുകളില്ലെന്ന് പരാതി. മുഴുവൻ സമയ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എൻ 95 മാസ്‌കുകളോ സ്യൂട്ടുകളോ ഇല്ലെന്ന് ട്വിറ്ററിലൂടെ പ്രവഹിക്കുന്ന പരാതികളിൽ പറയുന്നു. ട്വീറ്റുകളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തിട്ടുണ്ട്.
https://twitter.com/UnkarBhagri/status/1242349221396623361
ഡോക്ടർമാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടെന്നും എന്നാൽ അവർക്ക് ഇക്കാര്യം പുറത്തുപറയാൻ കഴിയില്ലെന്നും ട്വീറ്റിൽ പറയുന്നു. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് മുഖം മറച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങളും ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
https://twitter.com/PandiR_/status/1242356756409286657
ലോകമഹായുദ്ധത്തിന്‍റെ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി തന്ന വ്യക്തമാക്കിയതാണ്. എന്നാൽ യുദ്ധമുഖത്തേക്ക് പോരാളികളായ ആരോഗ്യപ്രവർത്തകരെ ആയുധമില്ലാതെയാണോ പറഞ്ഞയക്കുന്നതെന്നും ട്വീറ്റിൽ ചോദിക്കുന്നു.
https://twitter.com/tonymeme93/status/1242316296676491264
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10