തൃശൂർ പൂരത്തില്‍ പുനരാലോചന വേണം ; കൊവിഡ് അപകടകരമായ അവസ്ഥയിലെത്തും ; മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം
Jaihind TV News Report
Jaihind TV Web Desk
April 11, 2021
1 min read
•
Updated: June 06, 2026
തൃശൂര്‍ പൂരം നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിൽ. ഇപ്പോഴത്തെ സ്ഥിതിയിൽ പൂരം നടത്തിയാൽ കൊവിഡ് അപകടകരമായ അവസ്ഥയിലെത്തുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സർക്കാരിന് കത്ത് നൽകി. ഇല്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. പൂരം മുൻ വര്‍ഷങ്ങളിലേതു പോലെ നടത്തിയാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും.
വിഷയങ്ങൾ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി ഡിഎംഒ അറിയിച്ചു. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 7.2 ശതമനമാണ്. ഈ രീതിയിലാണ് വ്യാപനമെങ്കില്‍ പൂരം നടക്കുന്ന 23 ആകുമ്പോഴേക്കും പോസിറ്റിവിറ്റി നിരക്ക് 20 ശതമനത്തിലെത്തും. അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തുമെന്നും ഡിഎംഒ ചൂണ്ടിക്കാണിക്കുന്നു. തൃശൂർ പൂരം ഒരുക്കങ്ങളുമായി ദേവസ്വങ്ങൾ മുന്നോട്ട് പോകുന്നതിനിടെയാണ് ഡിഎംഒ സർക്കാരിന് ഇത്തരം ഒരു കത്ത് നൽകിയത്. പൂരം പ്രദർശനം ഇന്നലെ ആരംഭിച്ചിരുന്നു. എന്തായാലും സർക്കാർ തലത്തിൽ എടുക്കുന്ന തീരുമാനം നിർണായകമാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10