Logo
Sat, Jun 13, 2026 • 07:09 PM
LIVE TV
Watch

No business videos available

No Middle East videos available

രോഗികളുടെ കണക്കില്‍ ആശ്വാസം, മരണത്തില്‍ ആശങ്ക ; 70,421 പുതിയ കോവിഡ് രോഗികൾ, 3921 മരണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 14, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

രോഗികളുടെ കണക്കില്‍ ആശ്വാസം, മരണത്തില്‍ ആശങ്ക ; 70,421 പുതിയ കോവിഡ് രോഗികൾ, 3921 മരണം
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്ത്. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറ‍ഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 3921 മരണവും സ്ഥിരീകരിച്ചു. 1,19,501 പേരാണ് രോഗമുക്തി നേടിയത്. ഒറ്റ ദിവസം 1,19,501 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,81,62,947 ആയി. രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നുണ്ട്. 9,73,158 സജീവ രോഗികളാണ് രാജ്യത്ത് നിലവിലുള്ളത്. . ഏറ്റവും കൂടുതല്‍ സജീവ രോഗികളുള്ളത് കര്‍ണാടകത്തിലാണ് - 180856 പേര്‍. തൊട്ടു പുറകില്‍ മഹാരാഷ്ട്ര (158617), തമിഴ്നാട് (149927), കേരളം (123433) എന്നീ സംസ്ഥാനങ്ങളിലാണ് ഒരു ലക്ഷത്തില്‍ കൂടുതല്‍ സജീവരോഗികളുള്ളത്. ആന്ധ്രാപ്രദേശ് (86637), ഒഡീഷ (51681) എന്നിവിടങ്ങളില്‍ അമ്പതിനായിരത്തിനു മുകളില്‍ സജീവരോഗികളുണ്ട്. രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 77 ശതമാനവും ഈ 6 സംസ്ഥാനങ്ങളില്‍ നിന്നാണ്. ബാക്കി സംസ്ഥാനങ്ങളിലെല്ലാം അമ്പതിനായിരത്തില്‍ താഴെയാണ് സജീവ രോഗികളുടെ എണ്ണം. ഇതില്‍ അസമില്‍ മാത്രമാണ് 41373 രോഗികളുള്ളത്. ബാക്കിയിടങ്ങളില്‍ കാല്‍ ലക്ഷത്തില്‍ താഴെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിൽ 3921 മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 3,74,305 ആയി. ഇതുവരെ 2,95,10,410 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,95,10,410 ആയി. ആകെ മരണം 3,74,305 ആയി. 2,81,62,947 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 25,48,49,301 പേര്‍ക്ക് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10