Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| 'ആഭ്യന്തരവകുപ്പിന്‍റെ നിയന്ത്രണം കൈവിട്ടുപോയി; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലത്'- രമേശ് ചെന്നിത്തല

RAMESH CHENNITHALA| 'ആഭ്യന്തരവകുപ്പിന്‍റെ നിയന്ത്രണം കൈവിട്ടുപോയി; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലത്'- രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം കൈവിട്ടുപോയെന്നും ഒരു കാലത്തും നടക്കാത്ത മര്‍ദന മുകളാണ് പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ലഹരി മരുന്നിനെതിരെ കേരളത്തിലുടനീളം ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പ്രൗഡ് കേരള നടത്തുന്ന വാക്കത്തോണ്‍ - വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. രാസലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ട് പോകേണ്ട കാലഘട്ടമാണെന്നും കേരളത്തില്‍ നടക്കുന്ന ഓരോ ക്രമസമാധാന പ്രശ്‌നത്തിനും പിന്നില്‍ രാസ ലഹരിയുടെ ഉപയോഗമാണെന്നും അദ്ദേഹം പറഞ്ഞു. രാസ ലഹരിക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങളും പിന്തുണ നല്‍കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മലപ്പുറം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് രമേശ് ചെന്നിത്തല യുടെ 'വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ്'- വാക്കത്തോണ്‍ എന്ന് മുനവറലി ശിഹാബ് തങ്ങളും പറഞ്ഞു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in