‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര; പതിനൊന്നംഗ സംഘാടക സമിതിക്ക് കെപിസിസി രൂപം നല്‍കി
Jaihind TV News Report
Jaihind TV Web Desk
January 01, 2024
1 min read
•
Updated: June 05, 2026
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടേയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റേയും നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നയിക്കുന്ന 'സമരാഗ്നി' -ജനകീയ പ്രക്ഷോഭയാത്രയുടെ സംഘാടക സമിതിക്ക് കെപിസിസി രൂപം നല്‍കി. പതിനൊന്നംഗ സംഘാടക സമിതിയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി.സിദ്ധിഖ് എംഎല്‍എ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്, ജോസഫ് വാഴക്കന്‍, എ.പി.അനില്‍കുമാര്‍ എംഎല്‍എ , കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്ത്, വി.എസ്.ശിവകുമാര്‍, ഷാഫി പറമ്പില്‍ എംഎല്‍എ , എന്‍.സുബ്രമണ്യന്‍, ബിന്ദുകൃഷ്ണ എന്നിവരാണ് അംഗങ്ങള്‍. സംഘാടക സമിതിയുടെ പ്രഥമയോഗം ജനുവരി 3ന് വൈകുന്നേരം തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല എംഎല്‍എ, ഡോ.ശശി തരൂര്‍ എംപി, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10