Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒരു സമുദായത്തേയും കോൺഗ്രസ് അവഗണിച്ചിട്ടില്ല: ചെറിയാൻ ഫിലിപ്പ്

ഒരു സമുദായത്തേയും കോൺഗ്രസ് അവഗണിച്ചിട്ടില്ല: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഒരു സമുദായത്തേയും കോൺഗ്രസ് അവഗണിച്ചിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. അധികാര സ്ഥാനങ്ങളിൽ ഒരു സമുദായത്തേയും കോൺഗ്രസ് ഒരിക്കലും അവഗണിച്ചിട്ടില്ലെന്നത് ചരിത്ര സത്യമാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു. 'മതേതരത്വത്തിന്‍റെ മുഖമുദ്രയായ സമുദായ സമനീതി എന്ന തത്വമാണ് കോൺഗ്രസ് പിന്തുടരുന്നത്. അർഹതയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡണ്ട് എന്നിവരെ തെരഞ്ഞെടുത്തിട്ടുള്ളത്. സാമുദായിക വില പേശലിലൂടെ കോൺഗ്രസിനുള്ളിൽ പരസ്പര സ്പർദ്ധ വളർത്തി പാർട്ടിയെ തകർക്കാനാണ് ചില ബാഹ്യശക്തികൾ ഇപ്പോൾ ശ്രമിക്കുന്നത്. ഇവരുടെ പ്രലോഭനങ്ങളിൽ കോൺഗ്രസുകാരാരും വശംവദരാകരുത്' അദ്ദേഹം പറഞ്ഞു. 'കേരളത്തിലെ കോൺഗ്രസിന്‍റെ പ്രഥമ മുഖ്യമന്ത്രി ആർ. ശങ്കർ ഈഴവനാണ്. പിന്നീട് മുഖ്യമന്ത്രിമാരായി വന്ന കെ.കരുണാകരൻ നായരും, എ.കെ.ആന്‍റണി കത്തോലിക്കാ ക്രിസ്ത്യാനിയും ഉമ്മൻ ചാണ്ടി ഓർത്തഡോക്സ് സഭാംഗവും ആയിരുന്നു. കേരള പിറവിക്കു ശേഷം വന്ന 20 കെ.പി.സി.സി പ്രസിഡന്‍റുമാരിൽ 7 പേർ നായരും7 പേർ ഈഴവരും 4 പേർ ക്രിസ്ത്യാനികളും രണ്ടു പേർ മുസ്ലീംങ്ങളുമാണ്. ഇവരെ ആരെയും നിയമിച്ചത് ജാതിയോ മതമോ നോക്കിയല്ല. ജനപ്രതിനിധി സഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സാമുദായിക പരിഗണനയേക്കാൾ വ്യക്തികളുടെ പൊതു സ്വീകാര്യതയും ജനകീയ ബന്ധവുമാണ് മുഖ്യമാനദണ്ഡം. എല്ലായിടത്തും ജനസംഖ്യാനുപാതിക സമുദായ സമവാക്യം പാലിക്കാറുണ്ട്'. കോൺഗ്രസിന്‍റെ സംഘടനാ സ്ഥാനങ്ങളിലും പാർലമെന്‍ററി സ്ഥാനങ്ങളിലും 25 ശതമാനം പിന്നോക്കവിഭാഗങ്ങൾക്ക് നൽകണമെന്ന റായ്പൂരിൽ ചേർന്ന എ.ഐ.സി.സി പ്ലീനറി സമ്മേളന തീരുമാനം നടപ്പാക്കാൻ കോൺഗ്രസ് നേതൃത്വം പ്രതിജ്ഞാബദ്ധമാണ് എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in