Logo
Sun, Jun 14, 2026 • 08:27 AM
LIVE TV
Watch

No business videos available

No Middle East videos available

കർഷകരും ബിജെപി പ്രവർത്തകരും തമ്മില്‍ സംഘർഷം ; ബിജെപി ആസൂത്രതമായി പ്രശ്നമുണ്ടാക്കുന്നെന്ന് രാകേഷ് ടിക്കായത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 30, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കർഷകരും ബിജെപി പ്രവർത്തകരും തമ്മില്‍ സംഘർഷം ; ബിജെപി ആസൂത്രതമായി പ്രശ്നമുണ്ടാക്കുന്നെന്ന് രാകേഷ് ടിക്കായത്ത്
ന്യൂഡല്‍ഹി : കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ ഗാസിപ്പൂർ അതിർത്തിയിൽ  സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ഗാസിപ്പൂർ അതിർത്തിയിൽ പുതിയ യുപി ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ എത്തിയ പ്രവർത്തകരും കർഷകരും തമ്മിലാണ് സംഘർഷമുണ്ടായത്. വലിയ പൊലീസ് സന്നാഹത്തിനിടെയാണ് സംഘർഷം നടന്നത്. ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞെന്നും പ്രകോപനം പരമായി മുദ്രവാക്യം വിളിച്ചെന്നുമാണ് കർഷകർ ആരോപിക്കുന്നത്. സംഘർഷം ബിജെപിയുടെ ആസൂത്രിത ശ്രമമെന്ന് രാകേഷ് ടിക്കായത്ത് ആരോപിച്ചു. കർഷകരെ അപായപ്പെടുത്താനാണ് ബിജെപി പ്രവർത്തകർ എത്തിയതെന്നും ആരോപണം. എന്നാല്‍, കർഷകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപിയുടെ വാദം. ബിജെപി സംഘത്തിന് നേരെ കർഷകർ കരിങ്കൊടി കാണിച്ചിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10