Logo
Wed, Jun 24, 2026 • 04:08 AM
LIVE TV
Watch

No business videos available

No Middle East videos available

VOTERS LIST| കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം അനുവദിക്കില്ല, ഒറ്റക്കെട്ടായി എതിര്‍ക്കും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ എതിര്‍പ്പറിയിച്ച് രാഷ്ട്രീയകക്ഷികള്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 20, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

VOTERS LIST| കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം അനുവദിക്കില്ല, ഒറ്റക്കെട്ടായി എതിര്‍ക്കും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ എതിര്‍പ്പറിയിച്ച് രാഷ്ട്രീയകക്ഷികള്‍
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ഒറ്റക്കെട്ടായി എതിര്‍ത്ത് സംസ്ഥാനത്തെ രാഷ്ട്രിയ പാര്‍ട്ടികള്‍. എസ്‌ഐആര്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തിലാണ് കോണ്‍ഗ്രസും സി പി എമ്മും ഉള്‍പ്പെടെയുള്ള രാഷ്ട്രിയ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചത്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. എസ്‌ഐആര്‍ നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ യോഗത്തില്‍ വിശദീകരിച്ചു.എന്നാല്‍ എസ് ഐ ആര്‍ നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന പ്രായോഗിക വശങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. നിലവില്‍ വോട്ടുചെയ്യുന്ന വോട്ടര്‍മാര്‍ വീണ്ടും എസ്‌ഐആറിന്റെ നടപടികള്‍ പൂര്‍ത്തികരിക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനീതിയാണെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇത് അപ്രായോഗികം എന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി. സിപിഎം നേതാവ് എം വി ജയരാജനും ശക്തമായ വാദങ്ങള്‍ ഉയര്‍ത്തി എസ്‌ഐആറിനെ എതിര്‍ത്തു. യോഗത്തില്‍ പങ്കെടുത്ത ബി ജെ പി ഒഴികെയുള്ള എല്ലാ രാഷ്ട്രിയപാര്‍ട്ടികളും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധമാകും കേരളത്തില്‍ അലയടിക്കുക എന്നും കോണ്‍്ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികള്‍ മുന്നറിയിപ്പു നല്‍കി. ഈ മാസം 29ന് നിയമസഭയില്‍ എസ് ഐആര്‍ നെതിരെയുള്ള കേരളത്തിന്റെ സംയുക്ത പ്രമേയം പാസാക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10