MANIPUR| മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു
Jaihind TV News Report
Jaihind TV Web Desk
June 08, 2025
1 min read
•
Updated: June 06, 2026
മണിപ്പൂരില്‍ വീണ്ടും നിരോധനാജ്ഞ. ശനിയാഴ്ച രാത്രി 11.45 മുതല്‍ അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റാ സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബല്‍, ബിഷ്ണുപൂര്‍, കാക്ചിംഗ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങളാണ് റദ്ദാക്കിയത്.
മെയ്തി ഗ്രൂപ്പായ അരംബായി ടെങ്കോളിന്റെ ഒരു നേതാവിനെ അറസ്റ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് നടപടി. സന്ദേശങ്ങള്‍, പ്രകോപനപരമായ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്‌തേക്കുമെന്നും ഇത് പൊതു ക്രമസമാധാനത്തെ തകര്‍ക്കുമെന്നും ഭയന്നാണ് ഇന്റര്‍നെറ്റ് നിരോധിച്ചതെന്ന് കമ്മീഷണര്‍-കം-സെക്രട്ടറി എന്‍ അശോക് കുമാര്‍ പുറപ്പെടുവിച്ച ഔദ്യോഗികവിജ്ഞാപനത്തില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്ന ഏതൊരു വ്യക്തിയും നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10