കേരള തീരത്ത് കൂറ്റന്‍ തിരമാലകൾക്ക് സാധ്യത ; കടല്‍ പ്രക്ഷുബ്ധമാകും, ജാഗ്രതാ നിര്‍ദേശം
Jaihind TV News Report
Jaihind TV Web Desk
June 15, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്‍റെ തീരത്ത് കൂറ്റന്‍ തിരമാലകൾക്കും കലടാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. നാളെ രാത്രി വരെ കേരള തീരത്ത് 2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ (INCOIS) മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറ്റിറ്റി ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 2021 ജൂൺ 15 മുതൽ 18 വരെ കേരള തീരത്ത് നിന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. etc.) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കാൻ പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10