Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മീ ടൂവിൽ കുടുങ്ങി ബി.ജെ.പി; അക്ബറിന്‍റെ രാജിക്കായി സമ്മര്‍ദം ശക്തം

മീ ടൂവിൽ കുടുങ്ങി ബി.ജെ.പി; അക്ബറിന്‍റെ രാജിക്കായി സമ്മര്‍ദം ശക്തം
ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്‍റെ രാജിക്കായുള്ള ആവശ്യം ശക്തമായി. നൈജീരിയയിലുള്ള അക്ബർ ഞായറാഴ്ച മടങ്ങിയെത്തിയശേഷം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.  തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാൻ ബി.ജെ.പിക്ക് അക്ബറിന്‍റെ രാജി അനിവാര്യമാണ്. 'മീ ടൂ' വെളിപ്പെടുത്തലിൽ നില പരുങ്ങലിലായി നരേന്ദ്ര മോദി മന്ത്രിസഭയിൽനിന്ന് പുറത്താകുന്ന ആദ്യമന്ത്രിയാകും അക്ബർ. ന്യൂ ഏജ് പത്രത്തിന്‍റെ എഡിറ്ററായിരിക്കെ അക്ബർ ഓഫീസ് മുറിയിൽവെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന ഗുരുതര വെളിപ്പെടുത്തലാണ് മുൻ സഹപ്രവർത്തക ഗസല വഹാബ് നടത്തിയത്. അഭിമുഖത്തിനെത്തിയ തന്നോട് അക്ബർ മോശമായി പെരുമാറിയെന്ന പ്രിയാരമണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഗുരുതര ആരോപണവുമായി കൂടുതല്‍ പേര്‍ എത്തുകയായിരുന്നു. ശാരീരികാതിക്രമം ഉണ്ടായെന്ന ഗസല വഹാബിന്‍റെ വെളിപ്പെടുത്തൽ അന്നത്തെ ബ്യൂറോ ചീഫ് ആയിരുന്ന സീമ മുസ്തഫയും ശരിവെച്ചു. പ്രതിപക്ഷകക്ഷികളും മാധ്യമപ്രവർത്തകരും രാജി ആവശ്യം ഉന്നയിച്ചതോടെ ബി.ജെ.പിയും കേന്ദ്രസർക്കാരും പ്രതിരോധത്തിലാണ്. ഗുരുതര വെളിപ്പെടുത്തലുണ്ടായിട്ടും പ്രതികരിക്കാൻ വിദേശമന്ത്രി സുഷമ സ്വരാജ് തയാറായിട്ടില്ല. പരസ്യപ്രതികരണം വേണ്ടെന്നാണ് ബി.ജെ.പി നിർദേശം. സ്ത്രീസുരക്ഷ പ്രചാരണായുധമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗനത്തിലാണ്. അതിനിടെ മീ ടൂ ആരോപണങ്ങളിൽ അന്വേഷണംനടത്താൻ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചു. വിരമിച്ച 4 ജഡ്ജിമാരെ അന്വേഷണത്തിന് നിയോഗിക്കാനാണ് തീരുമാനം. ഏതുസമയത്തും സ്ത്രീ സുരക്ഷയെപ്പറ്റി വാചാലരാകുന്ന കേന്ദ്രസർക്കാരിനേറ്റ തിരിച്ചടിയാണ് മീ ടൂ വിഷയം. ഒപ്പം കേന്ദ്രസർക്കാരിന്‍റെ മഹിളാ സ്നേഹം പൊള്ളയാണെന്ന കോൺഗ്രസ് ആരോപണങ്ങളേയും ഇത് ശരിവെക്കുന്നു. https://youtu.be/rVPQoglo8iU

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in