ബിജെപിയുടെ വരുമാനത്തില്‍ വന്‍കുതിപ്പ് , 2019-20 ല്‍ പാർട്ടിയുടെ വരുമാനം 3623 കോടി ; സിപിഎമ്മിനും വർധന
Jaihind TV News Report
Jaihind TV Web Desk
August 28, 2021
1 min read
•
Updated: June 09, 2026
ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി യുടെ വരുമാനത്തില്‍ ഒരുവർഷം കൊണ്ട് 50 ശതമാനത്തിലേറെ വർധന. രാജ്യത്തെ ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിൽ 76 ശതമാനവും ബിജെപിക്കാണ്. 2019 - 20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏഴ് ദേശീയ പാർട്ടികൾക്കുംകൂടി ആകെ ലഭിച്ചത് 4758 കോടി രൂപയാണ്. അതിൽ 3623 കോടിയും ബിജെപിക്കാണ് കിട്ടിയത്. ഇക്കാലയളവില്‍ കോൺഗ്രസിന്‍റെ വരുമാനം 25.7 ശതമാനം കുറഞ്ഞ് 918 കോടി രൂപയിൽ നിന്ന് 682 കോടിയായി .
വിവിധ ഉറവിടങ്ങളിൽ നിന്നായി 2018-’19-ൽ ബിജെപിക്ക് 2410 കോടി രൂപ ലഭിച്ചത് തൊട്ടടുത്ത സാമ്പത്തികവർഷം 50.34 ശതമാനം വർധിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് കണക്കുകൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
സിപിഎമ്മിന് 2018-’19-ൽ 100 കോടി രൂപയായിരുന്നത് അടുത്ത സാമ്പത്തികവർഷം 158 കോടിയായി. എൻസിപി യുടേത് 50 കോടിയിൽനിന്ന് 85 കോടിയായും വർധിച്ചു. ശതമാനക്കണക്കിൽ ഏറ്റവും വരുമാനം വർധിച്ചത് (68.77 ശതമാനം) എൻസിപി ക്കാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10