Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D Satheesan| അയ്യപ്പനെ വഞ്ചിച്ചു, കിലോ കണക്കിന് സ്വര്‍ണ്ണം കവര്‍ന്നു; ശബരിമലയിലെ 'കളവ്' ക്രിമിനല്‍ കേസ്: വി ഡി സതീശന്‍

V D Satheesan| അയ്യപ്പനെ വഞ്ചിച്ചു, കിലോ കണക്കിന് സ്വര്‍ണ്ണം കവര്‍ന്നു; ശബരിമലയിലെ 'കളവ്' ക്രിമിനല്‍ കേസ്: വി ഡി സതീശന്‍
ശബരിമലയില്‍ നടന്നത് കളവാണെന്നും ഭക്തര്‍ സ്പോണ്‍സര്‍ ചെയ്ത സ്വര്‍ണ്ണം കട്ടെടുക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പൂര്‍ണ്ണ അറിവോടുകൂടി അവര്‍ ഏല്‍പ്പിച്ച ഇടനിലക്കാരാണ് പരസ്യമായി ഈ മോഷണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ നിയമങ്ങളും ലംഘിച്ച്, ഹൈക്കോടതിയുടെ അറിവില്ലാതെ, 40 വര്‍ഷം വാറന്റിയുള്ള സ്വര്‍ണ്ണം 20 വര്‍ഷം കഴിഞ്ഞപ്പോള്‍ പുറത്തേക്കു കൊണ്ടുപോയി. എന്നാല്‍, അത് തിരിച്ചു വന്നപ്പോള്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നില്ല. ഈ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി ദേവസ്വം ബോര്‍ഡിന്റെ അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് സ്വര്‍ണ്ണം കട്ടെടുത്തവരെ ഇത്രയും നാളും സംരക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ഈ വിഷയത്തില്‍ പൂര്‍ണ്ണമായി ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്നും, അദ്ദേഹത്തെ ഇത് ഏല്‍പ്പിച്ചത് ആരാണെന്നും അദ്ദേഹത്തിന്റെ പശ്ചാത്തലം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ശബരിമലയ്ക്ക് വേണ്ടി പണം പിരിക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്നും, എന്തിനാണ് ഈ പണപ്പിരിവ് നടത്തിയതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. കൊണ്ടുപോയ സ്വര്‍ണ്ണം എങ്ങനെയാണ് ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കിട്ടിയതെന്നതിലും അദ്ദേഹം ദുരൂഹത ആരോപിച്ചു. അയ്യപ്പനെ പറ്റിച്ച് കിലോ കണക്കിന് സ്വര്‍ണ്ണം അടിച്ചുമാറ്റിയ ഈ സംഭവം ഒരു ക്രിമിനല്‍ കേസാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് നടന്ന ജി.എസ്.ടി. കൊള്ളയില്‍ ധനമന്ത്രിക്ക് മറുപടിയില്ലെന്നും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ജി.എസ്.ടി.യിലെ ന്യൂനതകള്‍ പരിഹരിക്കാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നതെന്നും, ജി.എസ്.ടി. വകുപ്പിലെ ഒരു വിഭാഗം ആളുകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 200 കോടി രൂപയുടെ കൊള്ള അന്വേഷിക്കേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഡേറ്റ, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in