പിഞ്ചുകുഞ്ഞിനോട് ക്രൂരത കാട്ടിയത് മാതാപിതാക്കളോ? കേസില്‍ അടിമുടി ദുരൂഹത
Jaihind TV News Report
Jaihind TV Web Desk
January 30, 2025
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് 2 വയസ്സുള്ള ദേവേന്ദു എന്ന കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുകാരുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ബാലരാമപുരത്ത് ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകളായ ദേവേന്ദുവിന്‍റെ മരണത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
രണ്ടുദിവസം മുമ്പ് , വീട്ടുകാര്‍ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ വന്നിരുന്നു. ആ സമയത്തും കുടുംബാംഗങ്ങള്‍ നല്‍കിയത് പരസ്പര വിരുദ്ധമായ മൊഴികളായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച്, മരണം കൊലപാതകമെന്ന് ഉറപ്പാക്കാന്‍ കുഞ്ഞിന്‍റെ മാതാപിതാക്കള്‍, മുത്തശ്ശി എന്നിവരുമായി ചോദ്യം ചെയ്യലുകള്‍ തുടരുകയാണ്.
അന്വേഷണം ആരംഭിച്ച പൊലീസ്, കുഞ്ഞിന്‍റെ മാതാപിതാക്കളുടെയും മറ്റുമുള്ള സാക്ഷികളുടെയും മൊഴികള്‍ ശേഖരിക്കുകയാണ്. മാതാവ് ശ്രീതു തന്‍റെ മൊഴിയില്‍ പറഞ്ഞത്, 'കുഞ്ഞ് തന്‍റെ കൂടെയായിരുന്നു, താന്‍ എഴുന്നേറ്റപ്പോള്‍ കിടക്കയില്‍ കണ്ടില്ല' എന്നാണ്. എന്നാല്‍, അച്ഛന്‍ ശ്രീജിത്ത് മറ്റൊരു കഥയാണ് പറഞ്ഞത്. ഇത് തന്നെയാണ് സംശയത്തിന് വഴിവെച്ചതും.
കുടുംബം വാടകയ്ക്ക് ആണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10