Logo
Mon, Jun 22, 2026 • 12:47 AM
LIVE TV
Watch

No business videos available

No Middle East videos available

ഗവർണറുടെ തുറന്നുപറച്ചിലോടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 10, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഗവർണറുടെ തുറന്നുപറച്ചിലോടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല
മലപ്പുറം : ഡി ലിറ്റ് വിവാദത്തില്‍ ഗവർണറുടെ തുറന്നുപറച്ചിലോടെ താന്‍ ഉന്നയിച്ച ആറ് ചോദ്യങ്ങൾക്ക് ഉത്തരമായെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള തീരുമാനത്തെ എതിർത്തു എന്നത് വ്യക്തമായി. എതിർത്തത് ആരെന്ന് കൂടി ഗവർണർ വ്യക്തമാക്കണം. മുഖ്യമന്ത്രി എത്രയും പെട്ടെന്ന് മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാറും ഗവർണറും തമ്മിലുള്ള തമ്മിലടി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കും. എത്രയും പെട്ടെന്ന് ഇത് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിന്‍റെ ആജ്ഞാനുസരണമാണ് ഇപ്പോൾ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത് തന്‍റെ മറ്റൊരു മുഖം കാണേണ്ടി വരുമെന്ന് ഗവർണർ പറയുന്നത് അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. കണ്ണൂർ സർവ്വകലാശാലയിൽ എല്ലാം ചട്ടപ്രകാരമാണ് നടക്കുന്നത് എന്നുപറയുന്നതിനെ അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10