Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മാപ്പ് പറയാന്‍ മനസില്ല; കേസും കോടതിയും പുത്തരിയല്ല'; വിവാദ പ്രസ്താവന പിന്‍വലിക്കാതെ എ കെ ബാലന്‍

'മാപ്പ് പറയാന്‍ മനസില്ല; കേസും കോടതിയും പുത്തരിയല്ല'; വിവാദ പ്രസ്താവന പിന്‍വലിക്കാതെ എ കെ ബാലന്‍
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ മനസ്സില്ലെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ജമാഅത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസിന് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്നും എന്നാല്‍ നിരുപാധികം മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തയ്യാറല്ലെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്ന് പറഞ്ഞ ബാലന്‍, കോടതി വിധി ജയിലില്‍ പോകാനാണെങ്കില്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ പല സമരങ്ങളുടെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 30 ദിവസം കിടന്നു. മന്ത്രിയായിരിക്കെയും ശിക്ഷിക്കപ്പെട്ടു. കേസ് വന്നതിന്റെ പേരില്‍ തന്റെ പൊതുപ്രവര്‍ത്തനം അവസാനിക്കില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും തന്നെയും പാര്‍ട്ടിയെയും പൊതുസമൂഹത്തില്‍ അവഹേളിക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ പരാതിയെന്നും അദ്ദേഹം ആരോപിച്ചു. തന്നെ ഒരു ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും 60 വര്‍ഷത്തെ തന്റെ പൊതുപ്രവര്‍ത്തനം ജനങ്ങള്‍ക്കറിയാമെന്നും ബാലന്‍ വ്യക്തമാക്കി. തങ്ങള്‍ വര്‍ഗീയ കലാപം നടത്തിയെന്ന ബാലന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in