വിജയ് യുടെ ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ തൃഷയുമെത്തി; സത്യപ്രതിജ്ഞാ ചടങ്ങില്‍ തിളങ്ങി താരം
ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് നടന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അണിനിരന്നു. എന്നാല്‍ ചടങ്ങിലുടനീളം ക്യാമറക്കണ്ണുകള്‍ തേടിയത് മറ്റൊരാളെയായിരുന്നു - വിജയ്യുടെ ഉറ്റ സുഹൃത്തും നടിയുമായ തൃഷയെ.
അക്വാ ബ്ലൂ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായിട്ടാണ് തൃഷ ചടങ്ങിനെത്തിയത്. ചെന്നൈയിലെ തന്റെ വസതിയില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് പുറപ്പെടും മുന്‍പ് താരം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. 'തമിഴ്നാടിനെ സംബന്ധിച്ച് ഇതൊരു വലിയ ദിവസമാണ്. ഏറെ പ്രതീക്ഷയോടെയാണ് വരും നാളുകളെ നോക്കിക്കാണുന്നത്' എന്നായിരുന്നു തൃഷയുടെ പ്രതികരണം. വിജയ്യുടെ കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് താരം ചടങ്ങില്‍ പങ്കെടുത്തത്.
തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം പുലര്‍ച്ചെ തൃഷ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ടിവികെ കൊടിയുടെ നിറമുള്ള ഷോള്‍ ധരിച്ചാണ് താരം ക്ഷേത്രത്തിലെത്തിയത്. വോട്ടെടുപ്പ് ദിവസവും വിജയ്ക്കുള്ള തന്റെ ഉറച്ച പിന്തുണ തൃഷ പരസ്യമാക്കിയിരുന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ വിജയ്യെ നേരിട്ടെത്തി അഭിനന്ദിക്കാനും താരം മറന്നില്ല.
വിജയ്യും തൃഷയും തമ്മിലുള്ള അടുത്ത സൗഹൃദം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വിജയ്യുടെ കുടുംബജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് കാരണം ഈ സൗഹൃദമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. അടുത്തിടെ ഒരു വിവാഹ റിസപ്ഷനില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തതും ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.