Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ശബരിമല ശുചീകരണം ലക്ഷ്യമാക്കിയുള്ള പുണ്യം പൂങ്കാവനം പദ്ധതി ഒന്‍പതാം വര്‍ഷത്തിലേക്ക്

ശബരിമല ശുചീകരണം ലക്ഷ്യമാക്കിയുള്ള  പുണ്യം പൂങ്കാവനം പദ്ധതി ഒന്‍പതാം വര്‍ഷത്തിലേക്ക്
ശബരിമല ശുചീകരണം ലക്ഷ്യമാക്കിയുള്ള പുണ്യം പൂങ്കാവനം പദ്ധതി ഒന്‍പതാം വര്‍ഷത്തിലേക്ക്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എരുമേലിയിൽ ഈ വർഷത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഈ മണ്ഡല കാലത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ, എരുമേലി എന്നിവിടങ്ങൾ ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതിക്ക് കോട്ടംവരാതെ സുരക്ഷിതവും സുഗമവുമായി തീർഥാടനം നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന പോലീസ് മേധാാവി ലോക് നാഥ് ബഹ്റ ഈ വർഷത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഒൻപതാം വർഷമാണ് പുണ്യം പൂങ്കാവനം പദ്ധതി പ്രകാരം ശബരിമലയിൽ ശുചീകരണ പ്രവർത്തനം നടത്തുന്നത്. എൻ.ഡി.ആർ.എഫ്., ആർ.എ.എഫ്., പോലീസ്, അഗ്നിരക്ഷാസേന, എസ്.ബി.ഐ., സന്നദ്ധ പ്രവർത്തകർ, ദേവസ്വം ജീവനക്കാർ, തീർഥാടകർ എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണ രംഗത്തുള്ളത്. പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഭക്തര്‍ ശബരിമലയിലേക്ക് കൊണ്ടുവരുന്നതിന് കര്‍ശന വിലക്കുണ്ട്. https://youtu.be/k2ylTIpYSwA

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

വായ്പാ തവണ മുടങ്ങി; ഗൃഹനാഥന്റെ വീട്ടില്‍ കയറി ആക്രമണം, പ്രതിമകൊണ്ട് തലയ്ക്കടിച്ചു

Kerala

ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ: നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Pravasi

ഗൾഫിലെ മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന മോഹൻ വടയാർ അന്തരിച്ചു

Save your stories

Sign in