Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ: നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ: നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ഏറ്റുമാനൂരില്‍ ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും ഷൈനിയുടെ ഭര്‍ത്താവുമായ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.. കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.. അതേസമയം, നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മരിച്ച ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം കോടതി ഹര്‍ജി പരിഗണിക്കും. മുന്‍പ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നോബി ലൂക്കോസ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നോബി സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.ഫെബ്രുവരി 28 ന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാറോലിക്കല്‍ വെച്ചാണ് ഷൈനിയും മക്കളോടൊപ്പം ട്രെയിന് മുന്നില്‍ ചാടി മരിച്ചത്.

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

വായ്പാ തവണ മുടങ്ങി; ഗൃഹനാഥന്റെ വീട്ടില്‍ കയറി ആക്രമണം, പ്രതിമകൊണ്ട് തലയ്ക്കടിച്ചു

Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Save your stories

Sign in