സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 480 ആയി
Jaihind TV News Report
Jaihind TV Web Desk
January 13, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട എട്ട്, എറണാകുളം ഏഴ്, കൊല്ലം, മലപ്പുറം ആറ് വീതം, കോഴിക്കോട് അഞ്ച്, പാലക്കാട്, കാസര്‍കോട് രണ്ട് വീതം, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ 480 ആയി ഉയർന്നു.
ഇവരില്‍ 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒന്‍പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം മൂന്ന്, ആലപ്പുഴ ആറ് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ആലപ്പുഴയില്‍ രോഗം സ്ഥരീകരിച്ചവരില്‍ അഞ്ച് പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ തുര്‍ക്കിയില്‍ നിന്നും വന്നതാണ്. തൃശൂര്‍ യുഎഇ-4, ഖത്തര്‍-3, പത്തനംതിട്ട യുഎഇ-3, യുഎസ്എ-2, സൗദി അറേബ്യ-1, ഖത്തര്‍ -1, കസാക്കിസ്താന്‍ - 1, എറണാകുളം യുഎഇ - 5, ഉക്രൈന്‍-1, ജര്‍മനി - 1, കൊല്ലം യുഎഇ - 2, ഖത്തര്‍ - 1, മലപ്പുറം യുഎഇ - 5, ഖത്തര്‍ - 1, കോഴിക്കോട് യുഎഇ - 5, പാലക്കാട് യുഎഇ - 1, ഇസ്രായേൽ - 1, കാസര്‍കോട് യുഎഇ- 2, കണ്ണൂര്‍ യുഎഇ - 1 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയവരുടെ കണക്ക്.
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10